വേദനയില്ലാത്ത ചില ശസ്ത്രക്രിയകളുണ്ട്
മുഖത്തുനിന്നും ചിരി എടുത്തുകളയുക,
ഉറക്കത്തില്‍നിന്നും സ്വപ്‌നങ്ങള്‍ എടുത്തുകളയുക
എന്നിങ്ങനെ
ആശുപത്രിയുടെ പിന്നാമ്പുറമൊന്നുകാണണം
കുമിഞ്ഞുകൂടിക്കിടക്കുന്നു
ലക്ഷക്കണക്കിന് ചിരികള്‍
കോടാനുകോടി സ്വപ്‌നങ്ങള്‍
സ്വപ്നത്തിലെ ചിരികള്‍
ചിരികളിലെ സ്വപ്‌നങ്ങള്‍
നീക്കം ചെയ്തയുടന്‍ കരിച്ചുകളയേണ്ടവയാണ്
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ അനാസ്ഥ തന്നെ.