നമ്മള്‍ മരിച്ചപ്പോഴും
മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു
മഴ പെയ്തു.
ഇരുട്ടില്‍ കണ്ണ്ചിമ്മാതെ
എത്രയോ നക്ഷത്രങ്ങള്‍
നോക്കി നിന്നു.
എത്ര പതിയെയാണ്
നമ്മള്‍ മരിച്ചത്,
പൂക്കള്‍ അടര്‍ന്ന് വീണത്.
എങ്കിലും താളത്തില്‍
മഞ്ഞപ്പൂക്കളെ ഉരുമ്മിയുരുമ്മിയും
മഴയില്‍ ഉമ്മ വെച്ചും
എത്ര അവിശ്വസനീയമായാണ് നമ്മള്‍ മരിച്ചത്.