
ഞാന്‍ ഇല്ലാതാവുകയാണ് ...
ഓറഞ്ച് വലിപ്പത്തില്‍
വെളുത്ത കല്ലുകള്‍ ഉരുളുന്ന ശബ്ദം.
തനിച്ചു ജനിച്ചു.
തനിച്ചു മരിക്കും.
മഞ്ഞുകാലത്തില്‍ നിന്നും
മഞ്ഞുകാലതിലെയ്ക്കുള്ള ദൂരം
ഭൂമിയുടെ ഒരറ്റം മുതല്‍
അങ്ങേ അറ്റം വരെയാണ്.
തനിച്ചു തന്നെ ആവും മരണം.
ഉറപ്പാനിപ്പോള്.