Monday, December 5, 2011

ആയിരം കടം

താഴേയ്ക്ക് ഉരുണ്ടുരുണ്ട് വീഴാത്ത മുത്തുമണികള്‍ ഉള്ളിലിങ്ങനെ നിറഞ്ഞുകുലുങ്ങി ഇമ്പമുള്ള ശബ്ദം കേള്‍പ്പിക്കുന്നത് കണ്ണില്‍ ചുണ്ടുചേര്‍ത്ത് കേള്‍ക്കുന്നതാരാ?

തലയണ

Monday, February 21, 2011

ത്ഫൂ

ആകാശത്തെയ്ക്ക് കണ്ണുംനട്ട്
മലര്‍ക്കെ
കിടക്കുകയാണ് ഒരു പുസ്തകം,
മഷി പുരള്ന്നതിന്റെയോ താള്‍ കീറുന്നതിന്റെയോ
ശബ്ദങ്ങള്‍ക്ക് കാതോര്ത്തും,
ചിതലരിക്കാതെയും
കപ്പലായി രൂപാന്തരപ്പെടാതെയും
മലര്‍ന്നുകിടന്നു
വാക്ക് തുപ്പിയും വിഴുങ്ങിയും.

Saturday, January 8, 2011

സ്മോക്ക്

രൂക്ഷമായി കത്തുന്ന ഒരു മൂലയില്‍ ഞാന്‍ മൂളിപ്പറക്കുകയാണ്. ചോരയിലേക്കിറങ്ങുമ്പോള്‍ എനിക്ക് നന്നായറിയാം ഒരു മൂളലില്‍ ഞാന്‍ വീഴുമെന്ന്. എന്നിട്ടുമെത്രയോ മദിപ്പിക്കുന്നു ചാവുമുറിയിലെ അത്താഴവും ഏകാന്തതയും.