Saturday, September 27, 2008

ചുടല

മണ്ണില്‍ മഴച്ചാലുകളില്ല,

വറ്റാത്ത നനവുകളില്ല,

പ്രണയം പോലാര്‍ദ്രമാം

ഞെട്ടലുകളും...

ചാരവും മാംസവും

കലരുന്ന മണ്ണില്‍

എല്ല് പൊട്ടുന്ന നടുക്കങ്ങള്‍ മാത്രം.

Monday, September 1, 2008

മോഷണക്കൂട്ടം

ഉള്ളതെല്ലാം വിളിച്ചു പറഞ്ഞേ,

ഞങ്ങള്‍ എല്ലാരും.

നിങ്ങളുടെ രാജാവ് നഗ്നനാണെന്നും

ചത്താലും ഞങ്ങള്ക്ക് നീതി വേണമെന്നും...

ഞങ്ങള്‍ മോഷ്ടിച്ചത്

നിങ്ങള്‍ ഇത്രേം നാള്‍

കൂട്ടി തുന്നിയ

നുണയെല്ലമല്ലേ..

നോക്ക്, പെരപ്പുറത്ത്‌ അലക്കി വിരിച്ചിട്ടുന്ടെല്ലാം...

കീറിയതും പിഞ്ഞിയതും തുള വീണതും...