Tuesday, November 4, 2008

കാല്‍പ്പനികം രണ്ടാം അദ്ധ്യായം

ആയുസ്സിന്റെ കനം കൂടിയ ഒരു പാളിയില്‍ നീയിരിക്കുന്നു.

നിന്നെ മറിച്ചു മറിച്ച് വായിക്കും തോറും ഞാന്‍ തേഞ്ഞു തേഞ്ഞ്
തീരുന്നു.

നീയും നമ്മുടെ മൌനവും കനത്തു കനത്ത് ഏത് തുലാ തോര്ച്ചയെ തോല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്?

നിറഞ്ഞു പെയ്യുന്നു പൊന്നേ, കാലവര്‍ഷത്തിന്റെ തീരാപ്പക.

വരിക,മഞ്ഞിനു മീതെ ഏത് പേമാരിയെക്കാളും പൊള്ളിക്കുന്ന ഓര്‍മകളുടെ വല കെട്ടിയിട്ടുണ്ട്.