ഓ, തിളച്ചു മറിയുന്നതിനെത്രമേല്‍ പ്രേമം,
കുശുമ്പ്,
നിന്നെ മൂടുന്ന പുതപ്പിനെ
ഞെരിച്ചു ഞെരിച്ചു കൈ കുഴഞ്ഞപ്പോള്‍
വീണ്ടും ഇതെത്ര മേല്‍ എത്ര മേല്‍ അന്പ്.
ഞാന്‍ പൂത്തു മറിഞ്ഞതും
കൊഴിഞ്ഞാര്‍ത്തു ചിരിച്ചതും
വീണു കരിഞ്ഞതും
വസന്ത കാലത്തിന്റെ താളം,
തട്ടിപ്പ്.
ഇത് മരങ്ങള്‍ ബോണ്‍ ഫയറിനു ചുറ്റും ചേര്‍ന്നിരുന്ന്
പുകവലിക്കും കാലം.