ഞാന്‍ നിന്റെ പുതിയ ചെരിപ്പാണ്.
ഞാന്‍ തന്ന നീറ്റല്‍,
വഴങ്ങാത്ത തുകലിന്റെ ച്ചുട്ടുനീററല്
നിനക്കു അസഹനീയമെങ്ങില്
നിറുത്തിയേക്കാം ഈ നശിച്ച സഹയാത്ര .
ക്ഷമിക്ക് ,
തുകലിനെ പിളര്‍ത്തി ഒരു
കത്തി പാളിയ വേദനയില്‍
ഞാനോര്‍ത്തില്ല
എന്റെ വഴങ്ങാത്ത അരികുകള്‍
നിന്റെ മിനുത്ത കാല്പാദത്തില്
ഉരഞ്ഞു പൊട്ടി തഴമ്പു വീഴുമെന്ന് .
നീ അമര്‍ത്തിച്ചവിട്ടി നടന്നു പോ.
എന്നെ എടുത്തണിഞ്ഞു
ചേറില്‍ ചവിട്ട് ,ചെളിയില്‍ ചവിട്ട് !
വാറു പൊട്ടുമ്പോള്‍ ദൂരെയെറിയ്,
തഴമ്പു കാണുമ്പോഴൊക്കെ ശപിക്ക് .
ഞാന്‍ നിന്റെ കാല്ക്കീഴില്
അമര്‍ന്നു കിടന്നോട്ടെ .
നിനക്കു മുള്ളുകൊള്ളാതെ നോക്കി
നിന്റെ ഭാരം താങ്ങി
നിന്റെ ചവിട്ടടിയില്‍ ഒതുങ്ങിക്കിടക്കട്ടെ .
തുകല്‍ തേയും വരെ , വാറു പൊട്ടും വരെ .
അല്ലെങ്ങില്‍ നീ വേറെ ചെരിപ്പ് വാന്ങ്.
ചെരിപ്പിന് കാല് മാറ്റാനാവില്ലല്ലോ .
Thursday, April 24, 2008
Wednesday, April 23, 2008
ഔട്ട് - ഓഫ് - ഫാഷന്‍
Saturday, April 19, 2008
(അ ) ഭാവ ഗീതം

നിന്നോടെനിക്കു പ്രണയമില്ല .
ഞാന്‍ വെളിച്ചം തേടി നടന്നു
ചില്ലില്‍ തലയിടിച്ചു ചാകുന്ന
ഈയാം പാറ്റയല്ല .
നീ മുനിഞ്ഞു കത്തിയിട്ട്
എണ്ണ തീരുമ്പോള്‍ കരിന്തിരിയാകണം .
ഞാന്‍ സൂരൃനിലേയ്ക്ക് പറക്കട്ടെ .
നീ വഴിയില്‍ എരിയുന്ന
മോഹന ദീപമാകുമ്പോള്‍
ഞാന്‍ മുറിയടച്ചു വാതില്‍ തഴുതിട്ട്
ഒറ്റയ്ക്ക് തപസ്സിരിക്കട്ടെ .
അല്ലെങ്കില്‍,
നീ യോഗ്യത തെളിയിക്ക് .
ഒരിക്കലുമണയാതെ തെളിഞ്ഞു കാട്ടു .
ശ്വാസമെടുക്കാതെ ജീവിച്ചു കാട്ടു .
വഴിവിളക്കെ , നിന്നോട് സഹതപിക്കട്ടെ ഞാന്‍ .
എന്റെ ചിറകുകള് , നിന്റെ ചുവട്ടിലെരിഞ്ഞ
ആയിരം പാററച്ചിറകുകളുമായി ചേരില്ല .
വഴി വിളക്കെ , പാവം വഴി വിളക്കെ ,
നിന്റെ ഇത്തിരി വെട്ടത്തിന്റെ
കള്ളക്കുടുക്ക് ഞാന്‍ പൊട്ടിച്ചെറിയും .
നിന്നോട് ഹൃദയം നിറയെ സഹതാപമാണ് .
Friday, April 18, 2008
മടി
വ്യാകുലം
പിരിച്ചെഴുത്ത്
മാലാഖായോഗം

എന്നിട്ടും എപ്പോഴും സ്കൂള്‍ നാടകത്തില്‍
ഞാന്‍ മാലാഖയായിരുന്നു .
അന്നൊക്കെ ശബ്ദം വിറച്ചിരുന്നു .
സംഭാഷണങ്ങള്‍ ഛര്ദ്ദിക്കാനാവാതെ
എന്റെ ശബ്ദം വിറച്ചിരുന്നു.
മാലാഖയ്ക്ക് ഡയലോഗില്ലായിരുന്നു !
വെള്ളചിറകുണ്ടായിരുന്നു ,
മന്ത്രവടിയുണ്ടായിരുന്നു ,
മഞ്ഞുതുള്ളി ഞൊറിയിട്ടപോല്
സുന്ദരന്‍ വെള്ളയുടുപ്പുണ്ടായിരുന്നു .
സംഭാഷണം മാത്രം ഇല്ലായിരുന്നു .
അങ്ങനെ എന്നുമെപ്പോഴും
മാലാഖ !
ഇപ്പോള്‍ മന്ത്രവടി ചിതലെടുത്തു കാണും .
വെള്ളയുടുപ്പും തൂവല്‍ ചിറകും
പിന്നാംപുറത്തു ചാറ്റല്‍ മഴ നനഞ്ഞു
കരിമ്പന്‍ അടിച്ച് കിടപ്പുണ്ടാവും ...
Monday, April 14, 2008
പക്ഷിയും മരവും

ആകാശം നഷ്ടപ്പെട്ട ഗഗനചാരി.
നിനക്കു വിശ്രമിക്കാന്‍ ശിഖരങ്ങള്‍ ഇല്ലല്ലോ ??
എന്റെ ചെറു നാമ്പുകള്‍ ഒക്കെ ആരാണ്
വളരും മുന്‍പേ അറുത്തു കളഞ്ഞത് ?
വെട്ടി ഒടിച്ചു തീയിടുന്നതാണ് ചിലര്‍ക്കിഷ്ടം.
പക്ഷെ വേഗത്തില്‍ ഞാന്‍ വെണ്ണീറായാല്
ആനന്ദ മൂര്‍ച്ഛ ലഭിക്കാത്തവര്‍ ഉണ്ട് .
അവര്‍ ധര്തിയില് വേര് തുരക്കും,
മുറിവില്‍ നിറയെ രസം തേയ്ക്കും,
വീണ്ടും മണ്ണ് പുതപ്പിച്ചു കടന്നു കളയും.
ഞാന്‍ ഉണങ്ങിക്കൊണ്ടിരിക്കുകയാണ് .
എന്റെ വീഴ്ച അതിവേഗം ആയിരിക്കും .
എങ്ങിലും നിന്നെ റാഞ്ചി എടുക്കാന്‍
പ്റാപ്പിടിയന്മാര് തിരക്കി വരുമ്പോള്‍
നീ എന്റെ അരികില്‍ ചേര്‍ന്നു നിലക്ക് .
ഇലപ്പടര്‍പ്പുകള്‍ ഇല്ലെങ്ങിലും എന്നില്‍
നിഴലിന്റെ ഒരു നേര് രേഖ ബാക്കിയുണ്ട് .
അവിടെ നിനക്കു ഒളിച്ചിരിക്കാം .
എനിക്ക് നിന്നെയോ നിനക്കു എന്നെയോ
രക്ഷിക്കാന്‍ ആയെന്നു വരില്ല .
എപ്പോള്‍ വേണമെങ്ങിലും നീ പിടിക്കപ്പെടാം .
എപ്പോള്‍ വേണമെങ്ങിലും ഞാന്‍ പൊടിഞ്ഞു വീഴാം .
ഇനി അവശേഷിക്കുന്ന നിമിഷങ്ങള്‍ എങ്ങിലും
നമുക്കു ഒരുമിചിരിക്കാം ,
പരസ്പരം തോള് ചേറ്ത്തു
ഏങ്ങലുകെള കൂട്ടിക്കെട്ടി ,
തരംഗ വീചികള്‍ ഉയര്‍ത്തി വിടാം .
Friday, April 11, 2008
വഴിയോരം
Wednesday, April 9, 2008
നെല്ലിപ്പലക
പരകായ പ്രവേശം

ഇരട്ട പിറക്കാന്‍ അല്ലെങ്ങില്‍
ചാപിള്ളയായി പോകണം.
ഒറ്റയ്ക്ക് ജനിക്കുന്നതും ,
പൊക്കിള്‍ക്കൊടി മുറിക്കുന്നതും ,
ഉറക്കെ കരയുന്നതും
ഒറ്റക്ക് മരിക്കുന്നതും
ഒക്കെ കളവാ ണ് .
ഒരു ശരീരവും ,
പല വ്യക്തികളുമായി ജീവിക്കാം.
നുണ ക്ക് മീതെ നുണ പറയാതെ,
വിശ്വാസത്തിന്റെ കിട്ടാക്കടം ചോദിയ്ക്കാതെ ,
ചിലപ്പോള്‍ ദേവ സ്ത്രീ ആയും ,
ചിലപ്പോള്‍ അസുര സ്ത്രീ ആയും ,
ഇടയ്ക്ക് ചിലപ്പോള്‍ മനുഷ്യ സ്ത്രീ ആയും ,
ഒരു ശരീരത്തില്‍ തന്നെ
ഒരു പരകായ പ്രവേശം .
Labels:
ശൈത്യം
Tuesday, April 8, 2008
കാല്(പനി)കം

മഴ ചാട്ട വീശിയ വഴിവക്കില്‍
വെറുങ്ങലിച്ചു വിറച്ചു...
ചാറ്റല്‍ മഴയുടെ നനുത്ത സ്വപ്നം
ഓടയില്‍ ഒലിച്ചു പോ ണതു നോക്കി ,
ഉടുപ്പുകള്‍ എല്ലാം കൂട്ടി പിടിച്ചു ,
കുടയുടെ വിപ്ലവ കാറ്റില്‍ ഉലഞ്ഞു,
കോച്ചുന്ന കാല് രണ്ടും നീട്ടി വെച്ചു ,
ഒരു കട്ടന്‍ മാത്രം കൊതിച്ചു ,
ആണ്ടെ പ്രണയം നടന്നു പോകുന്നു.
പിന്നില്‍ തെറിച്ച ചെളിചിത്രം കൊള്ളാം ,
എത്ര അലക്കിലും മായാതോരോര്‍മ്മ.
Labels:
പ്രണയം
Subscribe to:
Posts (Atom)