ഞാന്‍ നിന്റെ പുതിയ ചെരിപ്പാണ്.
ഞാന്‍ തന്ന നീറ്റല്‍,
വഴങ്ങാത്ത തുകലിന്റെ ച്ചുട്ടുനീററല്
നിനക്കു അസഹനീയമെങ്ങില്
നിറുത്തിയേക്കാം ഈ നശിച്ച സഹയാത്ര .
ക്ഷമിക്ക് ,
തുകലിനെ പിളര്‍ത്തി ഒരു
കത്തി പാളിയ വേദനയില്‍
ഞാനോര്‍ത്തില്ല
എന്റെ വഴങ്ങാത്ത അരികുകള്‍
നിന്റെ മിനുത്ത കാല്പാദത്തില്‍
ഉരഞ്ഞു പൊട്ടി തഴമ്പു വീഴുമെന്ന് .
നീ അമര്ത്തിച്ചവിട്ടി നടന്നു പോ.
എന്നെ എടുത്തണിഞ്ഞു
ചേറില്‍ ചവിട്ട് ,ചെളിയില്‍ ചവിട്ട് !
വാറു പൊട്ടുമ്പോള്‍ ദൂരെയെറിയ്,
തഴമ്പു കാണുമ്പോഴൊക്കെ ശപിക്ക് .
ഞാന്‍ നിന്റെ കാല്‍ക്കീഴില്‍
അമര്‍ന്നു കിടന്നോട്ടെ .
നിനക്കു മുള്ളുകൊള്ളാതെ നോക്കി
നിന്റെ ഭാരം താങ്ങി
നിന്റെ ചവിട്ടടിയില്‍ ഒതുങ്ങിക്കിടക്കട്ടെ .
തുകല്‍ തേയും വരെ , വാറു പൊട്ടും വരെ .
അല്ലെങ്ങില്‍ നീ വേറെ ചെരിപ്പ് വാന്ങ്.
ചെരിപ്പിന് കാല് മാറ്റാനാവില്ലല്ലോ .