Monday, April 14, 2008

പക്ഷിയും മരവും

നീ ചിറകൊടിഞ്ഞ പക്ഷിയാണ് .

ആകാശം നഷ്ടപ്പെട്ട ഗഗനചാരി.

നിനക്കു വിശ്രമിക്കാന്‍ ശിഖരങ്ങള്‍ ഇല്ലല്ലോ ??

എന്റെ ചെറു നാമ്പുകള്‍ ഒക്കെ ആരാണ്

വളരും മുന്പേ അറുത്തു കളഞ്ഞത്‌ ?

വെട്ടി ഒടിച്ചു തീയിടുന്നതാണ് ചിലര്‍ക്കിഷ്ടം.

പക്ഷെ വേഗത്തില്‍ ഞാന് വെണ്ണീറായാല്

ആനന്ദ മൂര്ച്ഛ ലഭിക്കാത്തവര്‍ ഉണ്ട് .

അവര്‍ ധര്‍തിയില്‍ വേര് തുരക്കും,

മുറിവില്‍ നിറയെ രസം തേയ്ക്കും,

വീണ്ടും മണ്ണ് പുതപ്പിച്ചു കടന്നു കളയും.

ഞാന്‍ ഉണങ്ങിക്കൊണ്ടിരിക്കുകയാണ് .

എന്റെ വീഴ്ച അതിവേഗം ആയിരിക്കും .

എങ്ങിലും നിന്നെ റാഞ്ചി എടുക്കാന്‍

പ്റാപ്പിടിയന്മാര് തിരക്കി വരുമ്പോള്‍

നീ എന്റെ അരികില്‍ ചേര്ന്നു നിലക്ക് .

ഇലപ്പടര്‍പ്പുകള്‍ ഇല്ലെങ്ങിലും എന്നില്‍

നിഴലിന്റെ ഒരു നേര്‍ രേഖ ബാക്കിയുണ്ട് .

അവിടെ നിനക്കു ഒളിച്ചിരിക്കാം .

എനിക്ക് നിന്നെയോ നിനക്കു എന്നെയോ

രക്ഷിക്കാന്‍ ആയെന്നു വരില്ല .

എപ്പോള്‍ വേണമെങ്ങിലും നീ പിടിക്കപ്പെടാം .

എപ്പോള്‍ വേണമെങ്ങിലും ഞാന്‍ പൊടിഞ്ഞു വീഴാം .

ഇനി അവശേഷിക്കുന്ന നിമിഷങ്ങള്‍ എങ്ങിലും

നമുക്കു ഒരുമിചിരിക്കാം ,

പരസ്പരം തോള്‍ ചേറ്ത്തു

ഏങ്ങലുകെള കൂട്ടിക്കെട്ടി ,

തരംഗ വീചികള്‍ ഉയര്ത്തി വിടാം .