Wednesday, April 23, 2008

ഔട്ട് - ഓഫ് - ഫാഷന്‍

എന്റെ തലയുടെ

തുന്നലഴിഞ്ഞു പോകുന്നു .

ഹൃദയത്തിലൊരു നൂല്‍

ഇഴപൊട്ടി അകലുന്നു .

തുരുമ്പിച്ച കട - കട -

ഇരുട്ടിന്റെയോരത്ത്

കണ്ണുമിഴിച്ചി -

ട്ടുറങ്ങാതിരിക്കുന്നു .

വിഴുങ്ങപ്പെടാതൊരു

ഗദ്ഗദം മാത്രം

തയ്യല്തുംപൊളിക്കാതെ

തപിച്ചു കിടക്കുന്നു .